യുവാക്കള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു
ചങ്ങരംകുളം: കോലിക്കരയിൽ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (26) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര സ്വകാര്യ സ്കൂളിനുസമീപം ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
ഇവിടെവെച്ച് രണ്ടുസംഘം യുവാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. ഇതിനിടയിൽ നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. പ്രതികൾക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോലീസ് നടപടികൾപൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.