ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസം
കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു. 92.7 രൂപയാണ് ഇന്നത്തെ പെട്രോൾ വില. 86.61 രൂപയാണ് ഡീസൽ വില. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയാണ് വില.