Fincat

മണല്‍ കടത്ത്; പിടികിട്ടാപ്പുള്ളികളായ പ്രതികളെ അറസ്റ്റു ചെയ്തു.

അരീക്കോട്: മണല്‍ കടത്ത്, റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പ്രതികളെ അരീക്കോട് സിഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. മുനീര്‍ ഒ പി, തെഞ്ചീരി നിസാര്‍, തെഞ്ചീരി ഇല്ല്യാസ് എന്നിവരും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ അബ്ദുല്‍ സലാം എം പി വലിയകണ്ടതില്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.

1 st paragraph

അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഉമേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി മുഹമ്മദ് ബഷീര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഷിബു എടി, സജീര്‍ സിപി, ബിനോസ് പി കെ ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

2nd paragraph

മണല്‍ കടത്ത് ഉള്‍പ്പടേയുള്ള കേസുകളിലെ പ്രതികള്‍ക്കെതിരേ പോലിസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി ഈ ആഴ്ചയില്‍ തന്നെ പിടികിട്ടാപ്പുള്ളികളായ ഏഴ്പ്രതികളെ ആണ് അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തതെന്ന് സിഐ എ ഉമേഷ് പറഞ്ഞു.