മാധ്യമപ്രവർത്തകർ സമൂഹത്തിൻെറ വഴികാട്ടികൾ ; നഗരസഭ വൈസ്ചെയർമാൻ പി.രാമൻകുട്ടി

തിരൂർ: സമൂഹത്തിനെ നേർവഴിക്ക് നയിക്കലും ആരോഗ്യകരമായ വിമർശനങ്ങളും കൊണ്ട് മാധ്യപ്രവർത്തകരാണ് നാടിൻെറ യഥാർത്ഥ വഴികാട്ടികളെന്ന് നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി പറഞ്ഞു.കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ(കെ.ആർ.എം.യു) തിരൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് യു.ജനാർദ്ദനൻ നഗരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ ട്രഷറർ ഷഫീർബാബു അധ്യക്ഷത വഹിച്ചു.തിരൂർ പ്രസ്ക്ലബ് പ്രസിഡൻ്റ് റജിനായർ മുഖ്യപ്രഭാഷണം നടത്തി.

തിരൂർബ്ളോക്ക് പഞ്ചായത്തംഗം ടി.വി റംഷീദ ടീച്ചർ, കെ.ആർ.എം.യു സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.പി റാഫി,ബൈജുഅരിക്കാഞ്ചിറ,ജില്ലാ കമ്മറ്റി അംഗങ്ങളായ ജലീൽ വൈരങ്കോട്, പി.പി അബ്ദുൾ റാഷിഖ് ,ഖമറുൽ ഇസ്ലാം,പ്രമോദ് മാക്കോത്ത്,സുബൈർകല്ലൻ,പി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

എം.പി റാഫി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ബൈജു അരിക്കാഞ്ചിറ (ജനറൽ സെക്രട്ടറി),ജംഷീർ കൊടിഞ്ഞി (പ്രസിഡൻ്റ്),സുബൈർ കല്ലൻ( ട്രഷറർ),പി.ഷറഫുദ്ദീൻ,സന്തോഷ് കാവിലക്കാട്(ജോയിൻ്റ് സെക്രട്ടറിമാർ),പ്രമോദ് മാക്കോത്ത്,മുഹമ്മദ് യാസിൻ (വൈസ് പ്രസിഡൻ്റുമാർ) എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി ഷഫീർബാബു, റാഫി, പി.പി അബ്ദുൽറാഷിഖ്, ജലീൽ വൈരങ്കോട് ഖമറുൽ ഇസ്ലാം,സി.എം ഇസ്ഹാക്ക്,രാഹുൽ പുത്തിലത്ത്,എ.പി ഷെഫീക്ക്,സുരേഷ്ബാബു പുറത്തൂർ,വി.കെ റഷീദ്,ഇ.അലവികുട്ടി,റജിനായർ,സി.എം.സി കാദർ എന്നിവരെ തിരഞ്ഞെടുത്തു.