സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ.

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ

 

വ്യക്തമാക്കി. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തിയത്.

 

 

സ്വവർഗ വിവാഹത്തിന് പരിമിതികളുണ്ട്. സ്വവർഗ വിവാഹം അനുചിതമാണ്. സ്വവർഗ വിവാഹത്തിന് പരിരക്ഷ നൽകുന്ന നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയിലില്ല. പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകാൻ കോടതികൾക്ക് സാധിക്കില്ലെന്നും നിയമ നിർമ്മാണ സഭയാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.

സ്വവർഗ വിവാഹം നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകും. സ്വവർഗ വിവാഹം മൗലിക അവകാശമായി ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിൽ ഉള്ളവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.