സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം കെ.ആര്‍.ടി.എ
മലപ്പുറം: പൊതു വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌പെഷ്യല് എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ആര്‍.ടി.എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ
2800 അധ്യാപകരില്‍ 1080 പേര്‍ പത്തുമുതല്‍ 20 വര്‍ഷം വരെ സര്‍വ്വീസ് ഉള്ളവരാണ്.ജില്ലയിലെ 250 പേരില്‍ നൂറോളം പേര്‍ പത്തു വര്‍ഷം പിന്നിട്ടവരുമാണ്.പി. എസ്.സി അംഗീകരിക്കാത്ത തസ്തികയായതിനാല്‍ സ്ഥിരപ്പെടുത്തല്‍ റാങ്ക് ലിസ്റ്റുകാരെ ബാധിക്കുകയുമില്ല.പത്തു വര്‍ഷം കഴിഞ്ഞവരെ
സ്ഥിരപ്പെടുത്തുമെന്നസര്ക്കാര് നിലപാടിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സംസ്ഥാന ട്രഷറര്‍ ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്തു.കെ.ആര്‍ .ടി .എ ജില്ല എക്‌സിക്യൂട്ടീവ് മുംതാസ്.ടി,അധ്യക്ഷയായി. കെ.എസ്.ടി.എ സംസ്ഥാനജനറല്‍ സെക്രട്ടറി എന്‍.ടി ശിവരാജന്‍, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് പി. ഗോപാലകൃഷ്ണന്‍,കെ.ആര്‍.ടി.എ സംസ്ഥാന സെക്രട്ടറി എല്‍ദോ ജോണ്‍, ജില്ല സെക്രട്ടറി അനീഷ് കുമാര്‍.യു, ജില്ല
പ്രസിഡന്റ് മുഹമ്മദ് ഒ.പി ട്രഷറര്‍ ടി.ഷഫീക്,ഷൈജോ.ടി,രക്‌നകുമാരി.സി, രാജേഷ് .വി തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍ ഒ.പി. മുഹമ്മദ് (പ്രസിഡന്റ്) പി. കമല, ടി മുംതാസ്(വൈസ് പ്രസിഡന്റുമാര്‍)യു അനീഷ് കുമാര്‍ (സെക്രട്ടറി) ലെനിന്‍ പ്രകാശ്, ശൈലേഷ് വി.കെ (ജോ സെക്രട്ടറിമാര്‍)ഷഫീഖ് ടി (ട്രഷറര്‍)