ഉമ്മുൽ ഖുവൈനിൽ നിര്യാതയായി.

യു.എ.ഇ: വളാഞ്ചേരി വൈക്കത്തൂർ എ.യു.പി‌ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പരേതനായ കെ.ബി. ഹംസ മാസ്റ്ററുടെ മകൻ കെ.ബി. സാലിയുടെ ഭാര്യ ജസീന (34) യു.എ.ഇ യിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതയായി. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിനിയാണ്..

കോവിഡ് പോസ്റ്റീവ് ബാധിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭർത്താവ് സാലിക്കും രണ്ടു മക്കൾക്കുമൊപ്പം ഉമ്മുൽ ഖുവൈനിൽ ആയിരുന്നു താമസം.

 

മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇ യിൽ സംസ്ക്കരിക്കും എന്നറിയുന്നു.