മലപ്പുറം മാറ്റത്തിന് കൊതിക്കുന്നു: തസ്‌ലിം റഹ്‌മാനി

ദീർഘകാലം ഭരണത്തിലിരുന്നവരെല്ലാം മലപ്പുറത്തെ അവഗണിക്കുകയായിരുന്നു.വേണ്ട പരിഗണന ഇനിയും ലഭിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്.റഹ്‌മാനി പറഞ്ഞു. 

കൊണ്ടോട്ടി: മലപ്പുറം പാർലമെൻറ് സ്ഥാനാർഥിയായ ശേഷം മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയതിൽ ജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണം മലപ്പുറം ജനത വലിയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയെന്ന് എസ് ഡി പി ദേശീയ സെക്രട്ടറിയും മലപ്പുറം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ തസ്‌ലിം റഹ്‌മാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫാസിഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തിരിച്ചറിഞ്ഞ ഒരു വിഭാഗത്തിന് മാത്രമേ ഇന്ത്യയെ ഇനി രക്ഷിക്കാൻ കഴിയുകയുള്ളു. മലപ്പുറം മണ്ഡലത്തിലെ ജനങ്ങളുടെയും രാജ്യത്തിൻറെയും ശബ്‌ദം പാർലമെൻറിൽ എത്തിക്കാനും പ്രതിനിധികരിക്കാനും പരിമിതിയില്ലാത്ത ഒരു ജനപ്രതിനിധിയാണ് വേണ്ടത് എന്ന കാര്യം ആദ്യ ഘട്ട പര്യടനത്തിൽ തന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

വികസന കാര്യത്തിൽ മലപ്പുറം വളരെയേറെ പിന്നോക്കമാണ് നിൽക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ വ്യവസായ മേഖലകളിൽ വളരെയേറെ ശോചനീയമാണ് അവസ്ഥ . ഇത് പരിഹരിക്കുന്നതിന് വേണ്ടി ഇടതും വലതും മുന്നണികൾ ഇത്രയും കാലം യാതൊന്നും ചെയ്‌തിട്ടില്ല . ദീർഘകാലം ഭരണത്തിലിരുന്നവരെല്ലാം മലപ്പുറത്തെ അവഗണിക്കുകയായിരുന്നു.വേണ്ട പരിഗണന ഇനിയും ലഭിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്.ഒരു മാറ്റം വികസനത്തിന് അനിവാര്യമാണ്. ജനങ്ങൾ ഇത്തവണ അതിനായിരിക്കും സമ്മതിദാനാവകാശം വിനിയോഗിക്കുക. തസ്‌ലിം റഹ്‌മാനി പറഞ്ഞു. 

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹീം , ഹക്കീം കൊണ്ടോട്ടി എന്നിവരും പങ്കെടുത്തു .