സൗദിയിൽ ഡിജിറ്റല്‍ ഇഖാമ നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്. ഈ വര്‍ഷം ജനുവരി മുതലാണ് ഡിജിറ്റല്‍ ഇഖാമ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലില്‍ നിന്ന് ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ ചെയ്യാന്‍ വിദേശ തൊഴിലാളികള്‍ക്ക് കഴിയും. മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഇഖമക്കും ഇതിന്റെ പ്രിന്റ് ഔട്ടും ഔദ്യോഗിക രേഖയാണ്. പൊലീസ് പരിശോധനയിലും ബാങ്കുകളിലും ഇതിന് സാധുത ഉണ്ടാകും.
അഞ്ചു വര്‍ഷം കാലാവധിയുളള ഹോളോഗ്രാം മുദ്രയുളള പ്ലാസ്റ്റിക് തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വിതരണം ചെയ്യുന്നത്. ഇതിനുളള അംഗീകാരം തന്നെ ഡിജിറ്റല്‍ ഇഖാമ കാര്‍ഡിന് ലഭിക്കുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വക്താവ് നാസര്‍ അല്‍ ഒതൈബി പറഞ്ഞു. ഇഖാമ കൈവശം സൂക്ഷിക്കാത്തവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും. എന്നാല്‍ ഡിജിറ്റല്‍ ഇഖാമ കൈവശമുളളവര്‍ക്ക് പിഴ ശിക്ഷ ഉണ്ടാവില്ല, ഇഖാമക്ക് പുറമെ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് നേടാനുളള പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി പ്രിന്‍സ് ബന്ദര്‍ അല്‍ മഷാരിയും പറഞ്ഞു.