ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു ലോറികൾ പിടിച്ചെടുത്തു.
തിരൂർ: അനധികൃത ഖനനം തടയുന്നതിനായുള്ള തിരൂർ താലൂക്ക് റവന്യൂ സ്‌ക്വാഡുകൾ തിരൂർ താലൂക്ക് പരിധിയിൽ ടീമുകളായി നടത്തിയ പരിശോധനയിൽ അനധികൃത ക്വാറികൾ കണ്ടെത്തി. ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു 20 മിനി ലോറികളും പിടിച്ചെടുത്തു.
പൊന്മള, ഇരിമ്പിളിയം, കാട്ടിപ്പരുത്തി, ആതവനാട് തുടങ്ങിയ വില്ലേജ് പരിധികളിൽ നടത്തിയ പരിശോധനയിൽ ഏഴ് അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വാഹനങ്ങൾ പിടിച്ചെടുത്ത് തിരൂർ മിനി സിവിൽസ്റ്റേഷൻ വളപ്പിലേക്കു മാറ്റി. ജില്ലാകളക്ടറുടെ നിർദേശപ്രകാരം നടന്ന പരിശോധനയ്ക്ക് തിരൂർ തഹസിൽദാർ പി.എസ്. ലാൽ ചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ രമ, ഭൂരേഖ തഹസിൽദാർ പി. ഉണ്ണി, പൊൻമള വില്ലേജ് ഓഫീസർ എ.പി. സുലൈമാൻ, കിഷോർ കൃഷ്ണൻ, ഹരിലാൽഷാ എന്നിവർ നേതൃത്വംനൽകി. പിടിച്ചെടുത്ത മിനി ലോറികൾ ജിയോളജി വകുപ്പിന് കൈമാറും.