മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കലക്ടറേറ്റിലെ സ്ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്തു.
അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മെഷീനുകള്‍ ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് മെഷീനുകൾ മാര്‍ച്ച് 17 രാവിലെ ഒന്‍പതിന് മലപ്പുറം ഗവ. കോളജിലെ സ്ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്യും.
വോട്ടിങ് മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയ ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോങ് റൂമിലേക്ക് മാറ്റും. നിയമസഭാ/ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് 16 മണ്ഡലങ്ങളിലും പ്രത്യേക സ്‌ട്രോങ് റൂമുകളാണ് ഒരുക്കിയിരിക്കുന്നത്.
മങ്കട – പെരിന്തല്‍മണ്ണ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ – പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തവനൂര്‍ – കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി, തവനൂര്‍, പൊന്നാനി – എ.വി.എച്ച്.എസ്.എസ്, പൊന്നാനി, കോട്ടക്കല്‍ – തിരൂര്‍, ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ – തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളജ്, തിരൂര്‍ -സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളജ്, തിരൂര്‍, മഞ്ചേരി – മലപ്പുറം ഗവ. കോളജ്, ഏറനാട് – മലപ്പുറം ഗവ. കോളജ്, മലപ്പുറം – മലപ്പുറം ഗവ. കോളജ്, വേങ്ങര – തിരൂരങ്ങാടി പി. എസ്.എം.ഒ കോളജ്, തിരൂരങ്ങാടി – തിരൂരങ്ങാടി കെ.എം.എം.എം.ഒ അറബിക് കോളജ്,
വള്ളിക്കുന്ന് – തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, കൊണ്ടോട്ടി – മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്, നിലമ്പൂര്‍ – ചുങ്കത്തറ മാര്‍ തോമ കോളജ്, വണ്ടൂര്‍ – ചുങ്കത്തറ മാര്‍ തോമ കോളജ് എന്നീ കേന്ദ്രങ്ങളാണ് നിയമസഭാ/ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ഓരോ മണ്ഡലത്തിലും ഒരുക്കിയ സ്‌ട്രോങ് റൂമുകള്‍.