ജില്ലയില്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു
തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന് സ്വീകരിക്കാം.
ജില്ലയില്‍ കോവിഡ് വാക്സിനേഷന് രണ്ട് മാസം പിന്നിടുമ്പോള്‍ വാക്സിനേഷന് സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു. ഇതുവരെ ജില്ലയില്‍ 1,00,619 പേര് ഒന്നാം ഡോസ് വാക്സിനും 20,350 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജനുവരി 16ന് ഒന്‍പത് കേന്ദ്രങ്ങളിലായിട്ടാണ് ജില്ലയില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. ജില്ലയില്‍ ഇന്നലെ( മാര്‍ച്ച് 17) 107 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്സിനേഷന് നടത്തിയത്. ഇതില്‍ 82 സര്‍ക്കാര്‍ ആശുപത്രികളും 25 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകരായ പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, 60 വയസ്സ് കഴിഞ്ഞവര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള ഒന്നാം ഡോസ് വാക്സിനും ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിനുമാണ് ഇപ്പോള്‍ നല്കികൊണ്ടിരിക്കുന്നത്.
തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏഴ് താലൂക്കുകളില്‍ എട്ട് കേന്ദ്രങ്ങളിലായി പ്രത്യേക കോവിഡ് വാക്സിനേഷന് ക്യാമ്പുകളും 60 വയസ് കഴിഞ്ഞവര്‍ക്ക് തവനൂര്‍ വൃദ്ധ മന്ദിരത്തിലും സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നാല് വൃദ്ധസദനങ്ങളിലും പ്രത്യേക വാക്സിനേഷന് ക്യാമ്പുകളും സംഘടിപ്പിച്ചു.
ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന് സ്വീകരിക്കാം.