പ്രലോഭനങ്ങൾക്ക് വഴങ്ങിയല്ല എൻ.ഡി.എ. സ്ഥാനാർത്ഥിയായത് മോഡി നയങ്ങളോടുള്ള ആരാധന കൊണ്ട്; ഡോ: എം. അബ്ദുൽ സലാം

തിരൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളോടുള്ള ആരാധന കൊണ്ടാണ് താൻ തിരുരിലെ എൻ .ഡി. എ. സ്ഥാനാർത്ഥിയാകുവാൻ തയ്യാറായതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എം അബ്ദുൽ സലാം വ്യക്തമാക്കി. തിരൂർ പ്രസ് ക്ലബിൻറെ മീറ്റ്‌ ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അദ് ദേഹം , വാക്ക് കസർത്തല്ലാതെ ഭീർഘകാലത്തേക്കുള്ള മോദിയുടെ വികസന നയങ്ങൾ തുടക്കം മുതലെ നിരീക്ഷിക്കുകയും , തന്നെ ആകൃഷ്ടനാക്കുകയും ചെയ്തിരുന്നു. ഒരു പാർട്ടിയിലും അംഗമല്ലാതിരുന്ന കാലത്ത് താൻ വൈസ് ചാൻസിലറായിരുന്ന വേളയിൽ മോദിക്ക് ഡീലിറ്റ് പദവി നൽകുവാനും ആഗ്രഹിച്ചതായിരുന്നെങ്കിലും നടന്നില്ല.

തൻറെ ഔദ്യോഗിക കാല ജീവിതത്തിൽ നിലപാടുകളിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒരു ശക്തിക്കും വഴങ്ങാതെ ഉറച്ച് നിന്നത് തനിക്കും യൂണിവേഴ്സിറ്റിക്കും മികച്ച കാലമായിരുന്നു. ഇനിയുള്ള കാലം തൻറെ അറിവും പരിജ്ഞാനവും ഗവേഷണ ബുദ്ധിയും സമൂഹത്തിന് അർപ്പിക്കുവാനാണ് തിരുരിൽ സ്ഥാനാർത്ഥിയാകാമെന്ന് സമ്മതിച്ചത്. മാറി മാറി വരുന്ന കക്ഷികളാൽ പൊറുതിമുട്ടിയ ജനവും , തന്നെ പോലെ ഒരു മാറ്റം കൊതിക്കുന്നുണ്ടെന്നാണ് മണ്ഡലത്തിലേ പ്രചരണ ദിനങ്ങളിൽ നിന്നും ബോദ്ധ്യപ്പെട്ടത്. ലോകം തന്നെ ആദരിക്കുന്ന പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ്. മോഡി. ഒന്നും രണ്ടും തവണയല്ല വരുന്ന മൂന്നും നാലും അഞ്ചും ഘട്ടങ്ങളിലും മോഡി സർക്കാരെന്ന സുസ്ഥിര സർക്കാർ തന്നെയാണ് രാജ്യം ഭരിക്കുക എന്നാണ് തൻറെ നിരീക്കത്തിൽ ബോദ്ധ്യപ്പെട്ടത്. അതിനൊപ്പം കേരള ജനതയും എൻ ഡി എ കൊപ്പം നിന്നാൽ കാണാൻ പോവുന്ന മാറ്റം അഭ്ഭുതകരമായിരിക്കുമെന്നും , അതിലാണ് തൻറെയും വിജയപ്രതീക്ഷയെന്ന് ഡോക്ടർ അബ്ദുൽ സലാം ചൂണ്ടിക്കാട്ടി. വർഷങ്ങളായി തടഞ്ഞുവെച്ച തൻറെ പെൻഷൻ കാര്യത്തിൽ ഗവർണർ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമായത് യാദൃശ്ചികമായാണെന്നും യാതൊരു പ്രതുപകാര നടപടിയല്ലെന്നും അബ്ദുൽ സലാം തുറന്നു പറഞ്ഞു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ വികസനം മുരടിച്ച് കിടക്കുന്ന അക്ഷര നഗരിയായ തിരൂരിന്ന് വേറിട്ടൊരു വികസന മുന്നേറ്റത്തിൻറെ കാഴ്ചയാകുമെന്ന ശുഭ പ്രതീക്ഷ തുറന്നു പങ്കു വച്ചാണ് ബി ജെ പി പ്രവർത്തകരോടൊപ്പം അടുത്ത പ്രചാരണ സ്ഥലത്തേക്ക് നീങ്ങിയത്. പ്രസ് ക്ലബ് പ്രസിഡണ്ട് റജി നായർ അദ്ധ്യക്ഷത വഹിച്ച മീറ്റ് ദ പ്രസിന് സെക്രട്ടറി എം.പി. റാഫി സ്വാഗതം പറഞ്ഞു.