തുർക്കി നിർമ്മിതിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ
തിരൂർ: തുർക്കി നിർമ്മാണ ശൈലിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനവും ശരീഅ& ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനവും നാളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
8,9,10 തിയ്യതികളിലായി ദീനി പ്രഭാഷണവും പ്രാർത്ഥനാ ചടങ്ങും നടക്കും. പരിപാടികളിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ,
സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, അലവി വെട്ടിച്ചിറ, എം.ടി അബ്ദുള്ള മുസ്ലിയാർ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, മുസ്തഫ ഫൈസി കോട്ട്, ഏലംകുളം ബാപ്പു മുസ്ലിയാർ,
അബ്ദുസമദ് പൂക്കോട്ടൂർ, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഇ ടി മുഹമ്മദ് ബഷീർ എം.പി, സി. മമ്മുട്ടി എം. എൽ എ, പി. രാമൻകുട്ടി വൈസ് ചെയർമാൻ, ഡോ. ജയകൃഷ്ണൻ എന്നിവരും പങ്കെടുക്കുന്നതാ ണ്.
മതസൗഹാർദ്ദത്തിലും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും തിരൂരിന്റെ ചരിത്രത്തിൽ മുഖ്യമായ പങ്കുവഹിച്ച പ്രദേശമാണ് പഴംകുളങ്ങര.
നാടിന്റെ നന്മക്കായി വിവധ മഹത് വ്യക്തിത്വങ്ങളുടെ അനുഗ്രഹത്തോടെ രൂപംകൊണ്ട് പഴംകുളങ്ങര അൻസാറുൽ മുസ്ലിമീൻ സംഘം എന്ന മഹിതമായ പ്രസ്ഥാനം നാടിന്റെ നിർമ്മിതി യിൽ മുഖ്യപങ്കുവഹിച്ചു എന്നതും സ്തുത്വാർഹമാണ്, ഏകദേശം 1950 ന് ശേഷം പണികഴിച്ച ഒരു ചെറിയ സാബിയായിരുന്നു പഴംകുളങ്ങര നിവാസികൾ സുജൂദ് ചെയ്തിരുന്നത്. പിന്നീട് നാടിന്റെ വളർച്ചയ്ക്കൊത്ത് സഞ്ചരിക്കുകയായിരുന്നു. 1955 ൽ പഴംകുളങ്ങര പ്രദേശത്തിന്റെ മത – സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളുടെ ചാലകശക്തിയാകും വിധം ഇർശാ ദുൽ വിൽദാൻ മദ്രസയും നിലവിൽ നമസ്കരിച്ചിരുന്ന സാബി പൊളിച്ച് നമസ്കാരപള്ളി നിർമി ക്കുകയും ചെയ്തു. രൂപം നൽകി. 1978 കളിൽ സംരംഭങ്ങളുടെ വലിയ ക്ഷേമവും വ്യവസ്ഥാ പിതവുമായ പ്രയാണത്തെ ലക്ഷ്യമാക്കി മഹത് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ അൻസാറുൽ മുസ്ലിമീൻ സംഘം വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസരംഗത്തും കഴിവുള്ള വിദ്യാർത്ഥി കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1984 പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കുകുയും 1987 അൻസാറുൽ മുസ്ലിമീൻ സംഘം ഹയർ സെക്കണ്ടറി എന്ന സ്കൂളിന് തുടക്കം കുറിക്കു കയും ചെയ്തു. ഈ സംഘത്തിന്റെ പ്രവർത്തന വിജയങ്ങളുടെ അടയാളപ്പെടുത്തലായി തിരു രിന്റെ മണ്ണിൽ വിദ്യാഭ്യാസരംഗത്ത് പ്രകാശഗോപുരമായി എ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ ജ്യലിച്ചു നിൽക്കുന്നു.
സമൂഹം തങ്ങളിൽ അർപ്പിച്ച ദൗത്യം നിർവഹിക്കുന്നതിൽ ശ്രദ്ധ ചെലു ത്തിയ അൻസാറുൽ മുസ്ലിമീൻ സംഘം പരിശുദ്ധ ഖുർആനിന്റെ വെളിച്ചം കുരുന്നുകളിലേക്ക് എത്തിക്കാനും ഉത്തമ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബഹു. ഐ.പി അഹമ്മദ് കുട്ടി മാസ്റ്റർ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിന് 2017 ൽ തുടക്കം കുറിക്കു കുയും ഈ കാലയളിവിൽ എട്ടോളം ഹാഫിളുകളെ നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രദേ ശത്തെ നിവാസികൾക്ക് സൗകര്യപൂർവ്വം നമസ്കരിക്കാനും വിശേഷദിവസങ്ങളിൽ ആരാധനാ കർമ്മങ്ങളിൽ ഏർപ്പെടാനും ആവശ്യമായ സൗകര്യം നിലവിലെ മസ്ജിദിൽ അപര്യാപ്തമായതിന്റെ അടിസ്ഥാനത്തിൽ ആധുനിക സൗകര്യങ്ങളോടെ 50 വർഷത്തെ ദീർഘവീക്ഷണത്തോടുകൂടി മസ്ജിദ് പുനർനിർമ്മിക്കാൻ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.
പുനർനിർമ്മിച്ച മസ്ജി ദിന് അബൂബക്കർ സിദ്ധീഖ്(റ) എന്ന നാമധേയത്തിലാണ് ഇനി അറിയപ്പെടുക. ജുമാ മസ്ജിദും കീഴേടത്തിൽ മൊയ്തുഹാജിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ച് നൽകിയ ശരീഅത്ത് – ഹിഫ്ളുൽ ഖുർആൻ കേളേജ് കെട്ടിടവും ഉദ്ഘാടനം ചെയ്യപ്പെടും.
വാർത്താ സമ്മേളനത്തിൽ കീഴേടത്തിൽ ഇബ്രാഹിം ഹാജി (മസ്ജിദ് നിർമ്മാണകമ്മിറ്റി ചെയർമാൻ) , കെ.കുഞ്ഞി മൊയ്തീൻ എന്ന കൽപ്പ ബാവ (മസ്ജിദ് നിർമ്മാണകമ്മിറ്റി ജനറൽ കൺവീനർ),
പുളിക്കൽ മുഹമ്മദ് എന്ന ബാവഹാജി (മസ്ജിദ് നിർമ്മാണകമ്മിറ്റി ട്രഷറർ), പൂന്തല മുസ്തഫ ഹാജി,
പുളിക്കൽ ഹംസ തുടങ്ങിയവർ പങ്കെടുത്തു.