Fincat

ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പിടികൂടി.

കൊണ്ടോട്ടി: വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്തു. വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുൾകരീം (30), അബ്ദുൾസമദ് (31) എന്നിവരെയാണ് പിടികൂടിയത്.

 

വെള്ളിയാഴ്ച പുലർച്ചെ 5.10-ന് കുറുപ്പത്ത് വാഹനപരിശോധന നടത്തിയ തേഞ്ഞിപ്പലം എസ്.ഐ അഷ്‌റഫും സംഘവുമാണ് പണം പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചത്. 1,05,90,000 രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ളവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർ ചന്ദ്രമോഹനൻ, എസ്.ഐ റമിൻ, രാജേഷ്, പമിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.