Fincat

മൈസൂരിൽ അപകടത്തിൽപ്പെട്ട പോലീസ് സംഘത്തിലെ വനിതാപോലീസുകാരി മരിച്ചു

പരപ്പനങ്ങാടി: മൈസൂരിന് സമീപത്തു അപകടത്തിൽ പെട്ട പരപ്പനങ്ങാടി പോലീസ് സംഘത്തിലെ വനിതാ പോലീസ് ഓഫീസർ മരിച്ചു. പോലീസുകാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രാജാമണി (46) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് 

1 st paragraph

പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവർ ബാംഗ്ലൂരിൽ പോയത്. തിരിച്ചു വരുമ്പോഴാണ് മൈസൂരില്‍ വെച്ച് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ രാജാമണി യെ വിദഗ്ധ ചികിത്സക്കായി തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാണാതായ സ്ത്രീയടക്കം നാലുപേരാണ് ഇന്നോവ കാറിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പൊലീസുകാർക്കും പരുക്കേറ്റിരുന്നു. രാജാമണിക്ക് തലക്കാണ് പരുക്കേറ്റിരുന്നത്. മസ്തിഷ്ക മരണം സംഭവിച്ച ഇവർ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

2nd paragraph

നെടുവ സ്വദേശിയാണ്. ഭർത്താവും രണ്ട് മക്കളും ഉണ്ട്.