തെരഞ്ഞെടുപ്പിൻ്റെ പേരുപറഞ്ഞ് വിദ്യാർത്ഥികളെ ദ്രോഹിച്ച സർക്കാർ പൊതു സമൂഹത്തോട് മാപ്പു പറയണം: കെ എസ് ടി യു
തിരൂർ: ഇടത് അധ്യാപക സംഘടനയുടെ സ്വാർത്ഥ താല്പര്യാർത്ഥം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അനാവശ്യമായി നീട്ടി വിദ്യാർത്ഥികളെ ദ്രോഹിച്ചതിന് സർക്കാർ പൊതു സൂഹത്തോട് മാപ്പു പറയണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുർ വിദ്യാഭ്യാസ ജില്ല നേതൃ യോഗം ആവശ്യപ്പെട്ടു.കടുത്ത മാനസിക സമ്മർദ്ദമനുഭവിച്ചാണ് കൊറോണ വ്യാപന പശ്ചാതലത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഓരോ ദിവസവും തള്ളിനീക്കുന്നത്. പരീക്ഷാ സെൻ്ററുകളിൽ കോവിഡ് രോഗികളായ വിദ്യാർത്ഥിഥികളുടെ എണ്ണം കൂടിവരികയാണ്. പരീക്ഷാനന്തരം ധാരാളം വിദ്യാർഥികളെ കൗൺസിലിങ്ങ് ഉൾപെടെയുള്ള മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കേണ്ട അവസ്ഥയുണ്ടാകുമെന്ന മെഡിക്കൽ വിംഗിന്റെ കണ്ടെത്തൽ അതീവഗുരുതരമാണ്. കോവിഡ് വ്യാപനത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉടൻ പരിഹാരം കാണണെമെന്നും യോഗം ആവശ്യപ്പെട്ടു.
നേതൃയോഗം കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. സാജിദ് അധ്യക്ഷത വഹിച്ചു. വി.എ. ഗഫൂർ, സി. അബ്ദു റഹിമാൻ, ജലീൽ വൈരങ്കോട്, ഇ.പി. എ ലത്തീഫ് , ടി.സി. സുബൈർ , സി.ടി. ജമാലുദ്ധീൻ, കെ. സയ്യിദ് ഉസ്മായിൽ, പി.പി. ഷംസുദ്ധീൻ പ്രസംഗിച്ചു