മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ അഞ്ച് ലക്ഷം കവിഞ്ഞു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്സിന് വിതരണം മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ രണ്ടുഘട്ടങ്ങളിലായി വാക്സിന് സ്വീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വെള്ളിയാഴ്ചവരെ 5,08,453 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന് കുത്തിവെപ്പ് നടത്തിയത്. ഇതില്‍ 4,49,804 പേര്‍ക്ക് ഒന്നാം ഘട്ട വാക്സിനും 58,649 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനും നല്കി.
ആരോഗ്യ പ്രവര്‍ത്തകരില്‍ 38,128 പേര്‍ക്ക് ഒന്നാം ഡോസും 23,424 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 13,831 പേര്‍ക്ക് ഒന്നാം ഡോസും 11,635 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,485 പേര് ആദ്യ ഘട്ട വാക്സിനും 8,968 പേര് രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,64,360 പേര് ആദ്യഘട്ട വാക്സിനും 14,622 പേര് രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.