പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍
നരിയമ്പാറ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.