Fincat

ചങ്ങരംകുളം സ്വദേശി മാലിദ്വീപിലെ കടലിൽ വീണ് മരിച്ചു.

മാലി: സഊദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി  മാലിദ്വീപിലെത്തിയ മലയാളി കടലിൽ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേൽ അബൂബക്കർ ഹാജിയുടെ മകൻ ഹാശിം (23) ആണ് ധിഫ്യൂഷി ദ്വീപിലെ കടലിൽ വീണ് മരിച്ചത്.

സഊദിയിലേക്ക് തിരിച്ചുവരുന്നതിനായി ഏപ്രിൽ  19നാണ് ഇദ്ദേഹം മാലിയിലെത്തിയത്. മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം  പോലീസ് കണ്ടെത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.