കോവിഡ് 19: ഇന്ന് 2,455 പേര്‍ക്ക് രോഗബാധ; 825 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.01 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,344 പേര്‍ക്ക് 89 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 23,597 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 39,691 പേര്‍

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ഇന്ന് (ഏപ്രില്‍ 26) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,597 ആയി. ആകെ രോഗബാധിതരില്‍ 2,344 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്. 89 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

 

39,691 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 479 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 255 പേരും 197 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ ജില്ലയില്‍ 658 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. അതേസമയം 825 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,808 ആയി.

 

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ആരില്‍ നിന്നും രോഗം പകരാമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ആരുമായും ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഏപ്രില്‍ 26 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 58

ആലങ്കോട് 19

ആലിപ്പറമ്പ് 06

അമരമ്പലം 12

ആനക്കയം 13

അങ്ങാടിപ്പുറം 28

അരീക്കോട് 07

ആതവനാട് 17

ഊരകം 17

ചാലിയാര്‍ 02

ചീക്കോട് 37

ചേലേമ്പ്ര 66

ചെറിയമുണ്ടം 02

ചെറുകാവ് 59

ചോക്കാട് 31

ചുങ്കത്തറ 38

എടക്കര 11

എടപ്പറ്റ 01

എടപ്പാള്‍ 33

എടരിക്കോട് 07

എടവണ്ണ 07

എടയൂര്‍ 22

ഏലംകുളം 26

ഇരിമ്പിളിയം 06

കാലടി 21

കാളികാവ് 44

കല്‍പകഞ്ചേരി 11

കണ്ണമംഗലം 22

കരുളായി 16

കരുവാരക്കുണ്ട് 08

കാവനൂര്‍ 01

കീഴാറ്റൂര്‍ 18

കീഴുപറമ്പ് 07

കോഡൂര്‍ 08

കൊണ്ടോട്ടി 174

കൂട്ടിലങ്ങാടി 22

കോട്ടക്കല്‍ 13

കുറുവ 04

കുറ്റിപ്പുറം 23

കുഴിമണ്ണ 22

മക്കരപ്പറമ്പ് 04

മലപ്പുറം 124

മമ്പാട് 13

മംഗലം 19

മഞ്ചേരി 70

മങ്കട 18

മാറാക്കര 13

മാറഞ്ചേരി 03

മേലാറ്റൂര്‍ 06

മൂന്നിയൂര്‍ 24

മൂര്‍ക്കനാട് 06

മൂത്തേടം 02

മൊറയൂര്‍ 12

മുതുവല്ലൂര്‍ 40

നന്നമ്പ്ര 22

നന്നംമുക്ക് 05

നെടിയിരുപ്പ് 35

നിലമ്പൂര്‍ 52

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 08

ഒഴൂര്‍ 04

പള്ളിക്കല്‍ 52

പാണ്ടിക്കാട് 43

പരപ്പനങ്ങാടി 23

പറപ്പൂര്‍ 04

പെരിന്തല്‍മണ്ണ 38

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 10

പെരുവള്ളൂര്‍ 09

പൊന്മള 03

പൊന്മുണ്ടം 08

പൊന്നാനി 82

പൂക്കോട്ടൂര്‍ 09

പോരൂര്‍ 58

പോത്തുകല്ല് 08

പുലാമന്തോള്‍ 05

പുളിക്കല്‍ 88

പുല്‍പറ്റ 04

പുറത്തൂര്‍ 12

പുഴക്കാട്ടിരി 05

താനാളൂര്‍ 08

താനൂര്‍ 04

തലക്കാട് 02

തവനൂര്‍ 03

താഴേക്കോട് 09

തേഞ്ഞിപ്പലം 14

തെന്നല 08

തിരുനാവായ 23

തിരുവാലി 31

തൃക്കലങ്ങോട് 04

തൃപ്രങ്ങോട് 03

തുവ്വൂര്‍ 07

തിരൂര്‍ 24

തിരൂരങ്ങാടി 24

ഊര്‍ങ്ങാട്ടിരി 07

വളാഞ്ചേരി 28

വളവന്നൂര്‍ 03

വള്ളിക്കുന്ന് 18

വട്ടംകുളം 42

വാഴക്കാട് 107

വാഴയൂര്‍ 38

വഴിക്കടവ് 09

വെളിയങ്കോട് 07

വേങ്ങര 50

വെട്ടത്തൂര്‍ 08

വെട്ടം 02

വണ്ടൂര്‍ 90