വാക്സിൻ വൺ സി ഡി പ്രകാശനം

തിരൂർ: കോവിഡ് വാക്സിൻ ബോധവൽകരണ സന്ദേശവുമായി മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നിർമിച്ച ഒരു ഹസ്വ ചിത്രം ടി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വാക്സിൻ വൺ’എന്ന ലഘു സിനിമയൊരുക്കി പൊതു സമൂഹത്തിന്ന് സമർപ്പിക്കുന്നതിന്റെ സി ഡി പ്രകാശന കർമ്മം റസിഡൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ കെ.കെ.അബ്ദുൽ റസാക്ക് ഹാജിയുടെ അദ്ധ്യക്ഷതയിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി *ആളത്തിൽ പറമ്പിൽ നസീമ* നിർവ്വഹിച്ചു മുഖ്യാതിഥിയായി തിരൂർ താലൂക്ക് തഹസിൽദാർ ശ്രീ പിസ് ലാൽചന്ത് , മെജസ്റ്റിക്ക് അഹമ്മതു്, ഡോ ഫവാസ് മുസ്തഫ, ഉള്ളാട്ടിൽ രവീന്ദ്രൻ , ബഷീർ, സുധി എപി, എൻ റഷീദ്, എപി ഹനീഫ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

സിനിമ സംവിധാനം ബഷീർ വീഡിയോവ്യൂ, നിർമാണം കെ.കെ. റസാക്ക് ഹാജി, കഥയും തിരക്കഥയും റഷീദ് തലക്കടത്തൂർ, ക്യാമറ എഡിറ്റിംഗ് സുധി എപി നായർ നിർവ്വഹിച്ചു.