ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് അഡ്മിഷൻ നിർത്തി വെച്ചു.
ആന്റിജൻ, ആർ ടി പി സി ആർ പരിശോധനകളും ഇല്ല.
ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി ആവശ്യത്തിനു ഓക്സിജൻ സംവിധാനം ഇല്ലാത്തതിനാൽ താലൂക് ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ അഡ്മിഷൻ നിർത്തി വെച്ചു. സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണത്തിന് ആകെ 10 സിലിണ്ടറുകൾ ആണുള്ളത്. ഇപ്പോൾ തന്നെ 35 രോഗികൾ ഉണ്ട്. ഇനി താഴത്തെ നിലയിൽ കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ കൂടുതൽ ഓക്സിജൻ സിലിണ്ടർ ആവശ്യമുണ്ട്. ഇത് ലഭിക്കാത്തതിനാൽ അഡ്മിഷൻ നിർത്തി വെച്ചിരിക്കുകയാണ്.
ആന്റിജൻ കിറ്റ് കഴിഞ്ഞതിനാൽ ആന്റിജൻ പരിശോധനയും, ആർ ടി പി സി ആർ പരിശോധനക്ക് ആവശ്യമായ ബോട്ടിൽ ഇല്ലാത്തതിനാൽ ആർ ടി പി സി ആർ പരിശോധനയും നിർത്തി വെച്ചിട്ടുണ്ട്. വാക്സിനും ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ട്.