Fincat

പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകനായി പുഴയില്‍ തിരച്ചിൽ

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകനായി കീരനല്ലൂര്‍ പുഴയില്‍ തിരിച്ചില്‍ തുടരുന്നു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പുവിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്. വീടിന് അടുത്തുള്ള പുഴയോരത്ത് ഇയാള്‍ ഉപയോഗിച്ചിരുന്ന ടോര്‍ച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. തിരൂര്‍,താനൂര്‍ യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.