മഹാമാരിഒറ്റപ്പെടുത്തുമ്പോൾ ഒപ്പമുണ്ട് ഒറ്റകെട്ടായ് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വെട്ടം ഹെൽപ്പ് ഡെസ്ക് ഒഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ: കോവിഡ് രോഗികൾ അധികരിക്കുകയും അതോടൊപ്പം മരണങ്ങൾ കൂടുകയും ചെയ്യുന്ന സമയത്ത് നമ്മുടെ നാടിനേയും മഹാമാരി മാരകമായിത്തന്നെ ബാധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒറ്റപ്പെടില്ല ,ഒപ്പമുണ്ട് എന്ന ആശ്വാസവാക്കുമായ് വെട്ടം പഞ്ചായത്ത് മുസ്ലിംയൂത്ത്ലീഗ് വൈറ്റ്ഗാർഡ് ജാതിമത രാഷ്ട്രീയ ഭേദമന്യേ കോവിഡ് രോഗികളെ സഹായിക്കാനും മരണപ്പെട്ടവരെ സംസ്കരിക്കാനും തുടക്കം മുതലേ കർമ്മവീഥിയിലുള്ള വെട്ടം പഞ്ചായത്ത് വൈറ്റ്ഗാർസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മരണപ്പെട്ടവരെ സംസ്കരിക്കൽ ചടങ്ങും മറ്റും എകോപിപ്പിക്കാൻ പ്രതിരോധ, ജീവൻരക്ഷാ സാമഗ്രികൾ അടങ്ങുന്ന സംസ്ഥാനത്തെ ആദ്യ യൂത്ത്ലീഗ് വൈറ്റ്ഗാർഡ് ഹെൽപ്പ് ഡെസ്ക്ക് ഓഫീസ് (വെട്ടം പരിയാപുരം) സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ്  നിർവ്വഹിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷെഫീഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ UP കമറുമാസ്റ്റർ, വെട്ടം ആലിക്കോയ, VE ലത്തീഫ്,KM ഹസൻ, നാസർ, KK റിയാസ്, റിയാസ് പാറക്കൽ, സിറാജ് പറമ്പിൽ, ഫാസിൽ CMT, കളരിക്കൽ ബാബു, ഹസി വെട്ടം, കാദർ ആലിഞ്ചോട്, അർഫക്ക് കോട്ടേക്കാട്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.