Fincat

വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി

തിരുവനന്തപുരം: ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു. എകെജി സെന്ററിൽ ആഘോഷത്തിന് മാറ്റ് കൂട്ടി വെടിക്കെട്ടും ഉണ്ടായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ എന്നിവരടക്കം എകെജി സെന്ററിലുണ്ടായിരുന്നു.

1 st paragraph

എൽഡിഎഫ് കൺവീനർ എ വിജയരാഘവനും കുടുംബസമേതം ദീപം തെളിയിച്ചു. കോടിയേരി ബാലകൃഷ്ണനും കുടുംബവും ദീപം തെളിയിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെയാണ് ഇടതുപ്രവർത്തകരും കുടുംബങ്ങളും വിജയം ആഘോഷിച്ചത്. പൂത്തിരിയും മൺ ചിരാതുകളും മെഴുകുതിരികളും കത്തിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ വിജയാഘോഷം.

2nd paragraph

കേരളത്തില്‍ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലും ഇടതുപക്ഷ പ്രവർത്തകരായ പ്രവാസികൾ ദീപം തെളിയിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.