കോവിഡ് ബാധിതർക്ക് സൗജന്യ സഹായകേന്ദ്രത്തിന് സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു..
തിരൂർ: കോവിഡ് ബാധിതർക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് സൗകര്യം, വീടുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ചികൽസാ കേന്ദ്രങ്ങളിലും കഴിയുന്നവർക്കും ക്വാറൻ റൈൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും വിതരണം ചെയ്യൽ, കോവിഡ് വാക്സിൻ കുത്തിവെപ്പിനായി ഹെൽപ്പ് ഡെസ്ക്, രോഗികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് അടക്കമുളള സൗകര്യങ്ങളാണ് ഇവിടെ നൽകുന്നത് . ഇതിനായി സി പി ഐ എം -ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ വളണ്ടിയർമാരായി പ്രവർത്തിക്കും. ഹെൽപ്പ് ഡെസ്ക്ക് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഓൺലൈനിലൂടെ നിർവ്വഹിച്ചു.. പി മുഹമ്മദലി അധ്യക്ഷനായി.
ഏരിയ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ യൂ സൈനുദ്ധീൻ, തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ, വൈസ് പ്രസിഡൻറ് എ കെ ബാബു, എന്നിവർ സംസാരിച്ച
ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഷാജി സ്വാഗതവും കെ രാഗേഷ് നന്ദിയു പറഞ്ഞു.