കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക്  പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ തയ്യാറാവണമെന്ന് പ്രതിപക്ഷാംഗങ്ങൾ

തിരൂർ: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ തയ്യാറാവണമെന്ന് നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. കോവിഡ് ചികിൽസാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തിര കൗൺസിൽ യോഗവും ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റിയും വിളിച്ചു ചേർക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

ഉയർന്ന ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ഈ ഘട്ടത്തിൽ കടുത്ത അലംഭാവമാണ് സ്വീകരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനും രോഗികളുടെ പരിചരണത്തിനും വേണ്ട നടപടികൾ എടുക്കാത്ത പക്ഷം പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ യുവജന സംഘടനകളുമായും ക്ലബ്ബുകളുമായും സഹകരിപ്പിച്ച് ഉത്തരവാദിത്തം നിർവ്വഹിക്കും

 

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമെന്നറിഞ്ഞിട്ടും നഗരസഭാ അധികൃതർ സൗകര്യങ്ങൾ ഒരുക്കുകയോ ശുചീകരണം നടത്തുകയോ ഓടകൾ വൃത്തിയാക്കുകയോ ചെയ്തില്ല. ആയിരകണക്കിന് തൊഴിലാളിൽ എത്തുന്ന തിരൂരിലെ മൽസ്യ മൊത്ത വ്യാപാരം നിയന്ത്രിച്ചില്ല

കോവിഡ് ബാധിതർ വരുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശം പോലും കാറ്റിൽ പരത്തി. കഴിഞ്ഞ ഏപ്രിൽ 28 ന് ചേർന്ന കൗൺസിൽ യോഗത്തിൽ കോവിഡ് സംബന്ധിച്ച അജണ്ട ഉൾപ്പെടുത്തിയില്ല .എന്നിട്ടും എൽ ഡി എഫ് ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും കോവിഡ് രോഗികളുടെ പരിചരണത്തിനായി സർക്കാർ നിർദേശിച്ച ഡൊമിസലറി കോവിഡ് സെൻ്റർ, സി എഫ് എൽ സി ടി, എന്നിവ ആരംഭിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇതിന് വേണ്ട നടപടികൾ ആരംഭിച്ചില്ലെന്നും പ്രതിപക്ഷാംഗങ്ങളായ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഗിരീഷ്, കൗൺസിലർമാരായ വി നന്ദൻ, കെ അനിത, എസ് ഷബീറലി എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.