Fincat

കോവിഡിനെ പ്രതിരോധിക്കാൻ നടപടികളെടുത്തു, തിരൂർ നഗരസഭ

തിരൂർ: നഗരസഭയിൽ കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഭരണ സമിതി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1 st paragraph

സി.എഫ്.എൽ.ടി.സി,എം.ഇ.എസ്.സ്കൂളിലും, ഡി.സി.സി സ്പെഷ്യൽ സ്കൂളിലും സജ്ജീകരിച്ചിട്ടുണ്ട്.സി.എഫ്.എൽ.ടി.സിയിലേക്ക് ആവശ്യമായ സ്റ്റാഫിനെ നിയമിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. ഇന്ന് വരെ സ്റ്റാഫിനെ നിയമിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ, വോളണ്ടിയേഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവ നഗരസഭ ഒരുക്കിയിട്ടുണ്ട്. വാർഡ്തല ആർ.ആർ.ടി ടീമിനെ സജ്ജീകരിക്കുകയും, നഗരസഭയിൽ ഹെൽപ്പ് ഡസ്ക്ക് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ രോഗികൾക്ക് സൗജന്യ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

2nd paragraph

കഴിഞ്ഞ ഭരണസമിതി കോവിഡ് സമയത്ത് ഉപയോഗിച്ച ലോഡ്ജുകളുടെ വാടക പോലും നൽകിയിട്ടില്ല. ഈ ദുരിത സമയത്തും രാഷ്ട്രീയ ചേരിതിരിവുകളുണ്ടാക്കാതെ ഒറ്റക്കെട്ടായി നിന്ന് കോവിഡ് പ്രതിരോധരംഗത്ത് നഗരസഭയിലെ മുഴുവൻ ജനങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ഭരണസമിതി അഭ്യർഥിച്ചു.വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ എ.പി.നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സജ്ന, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.സലാം മാസ്റ്റർ പങ്കെടുത്തു.