Fincat

കോവിഡ് വാക്സിൻ, മാധ്യമ പ്രവർത്തകർക്കും, പ്രവാസികൾക്കും മുൻഗണന നൽകണം

തിരൂർ: കോവിഡ് വാക്സിൻ നൽകുന്നതിൽ മാധ്യമ പ്രവർത്തകർക്കും, പ്രവാസികൾക്കും മുൻഗണന നൽകണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ആരോഗ്യ പ്രവർത്തകർ, നിയമപാലകർ എന്നിവർക്ക് മുൻഗണന നൽകുന്നത് പോലെ തന്നെയാണ് മാധ്യമ പ്രവർത്തകരും. ഈ വലിയ പ്രതിസന്ധി സമയത്തും സമൂഹത്തിന് ബോധവൽക്കരണത്തിനും, വിവരങ്ങൾ അറിയിക്കുന്നതിലും മുൻ നിരയിൽ നിന്നും പ്രവർത്തിക്കുന്നവരാണ് മാധ്യമ പ്രവർത്തകർ.

1 st paragraph

നാട്ടിലെത്തി തിരിച്ച് പോകാൻ കഴിയാതെ കുടുങ്ങികിടക്കുന്ന നിരവധി പ്രവാസികളുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ യാത്രതിരിക്കേണ്ടവരാണവർ. അവർക്ക് വാക്സിൻ ഉടൻ നൽകുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് കുറുക്കോളി മൊയ്തീൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.