Fincat

മുതിർന്ന കോൺഗ്രസ്‌ നേതാവ് എം. പി നാരായണമേനോൻ അന്തരിച്ചു.

തിരൂർ:മുതിർന്ന കോൺഗ്രസ്‌ നേതാവും,ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും ആയിരുന്ന വെട്ടത്ത് എം. പി നാരായണമേനോൻ(92) അന്തരിച്ചു.പരേതരായ കൊല്ലീരി കിഴപ്പാട്ട് കുഞ്ഞിരാമമേനോന്റെയും മടുവാങ്ങാ ട്ട് പുത്തൻവീട്ടിൽ ശ്രീദേവിയമ്മയുടെയും മകനാണ്‌.

1 st paragraph

തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ്,മലപ്പുറം ജില്ല ബാങ്ക് ഡയറക്ടർ, വെട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് സ്ഥാപക കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു.ആർമിയിൽ സുബേദാർ ആയി വിരമിച്ച നാരായണമേനോൻ അവിവാഹിതനായിരുന്നു.

സഹോദരങ്ങൾ:പ്രഭാകരമേനോൻ,ശാരദ,വിശ്വനാഥമേനോൻ.

2nd paragraph