തിരൂർ നഗരസഭ മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ കലക്ടർ.

തിരൂർ: നഗരസഭ പ്രദേശം മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. മുനിസിപ്പൽ പ്രദേശത്ത് കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.നഗരസഭ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ജില്ലയിൽ തന്നെ സി.എഫ്.എൽ.ടി.സി, യും ഡി.സി.സിയും തുടങ്ങിയത് തിരൂരിലായിരുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രതരാകണമെന്നും, ചെറിയ ലക്ഷണം പോലും കണ്ടാൽ പരിശോധനക്ക് വിധേയരാകണമെന്നും ചെയർപേഴ്സൺ എ.പി.നസീമ അഭ്യർഥിച്ചു.