കോവിഡ് രോഗികൾക്ക് തുണയായി കൂട്ടായി എസ്.എച്ച്.എം.യു.പി.സ്കൂളും

കൂട്ടായി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം തിരിച്ചറിഞ്ഞ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ നൽകി ആശ്വാസമേകി കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂളും. സ്കൂളിലെ അധ്യാപകൂട്ടായ്മയാണ് മംഗല ഗ്രാമ പഞ്ചായത്തിലെ രോഗികൾക്കായി ഓക്സിജൻ സിലിണ്ടർ കെമാറിയത്.

കോവിഡിൻ്റെ ഒന്നാം ഘട്ടത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകി സ്കൂൾ മാതൃകയായിരുന്നു. പ്രഥമാധ്യാപകൻ സി.കെ.ജോണിൽ നിന്നും മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. കുഞ്ഞുട്ടി, കൂട്ടായി പ്രാഥമികാരോഗ്യ കേന്ദ്രം ഡോ.സുൽത്താൻ എന്നിവർ സിലിണ്ടർ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് സി.പി.മുജീബ്, വാർഡ് മെമ്പർ സി.എം. റംല ടീച്ചർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് സമിതി ചെയർപേഴ്സൺ കെ.ടി. റാഫി മാസ്റ്റർ, ആർ.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.