വിൽപനക്കായി സൂക്ഷിച്ച ഹാഷിഷുമായി ഒരാൾ താനൂർ പൊലീസിൻ്റെ പിടിയിൽ
താനൂർ: താനൂരിൽ വിൽപനക്കായി സൂക്ഷിച്ച ഹാഷിഷു (കഞ്ചാവ് ഓയിൽ )മായി ഒരാൾ പിടിയിൽ. കണ്ണന്തളി, പനങ്ങാട്ടൂർ ചെറിയേരി
ജാഫർ അലി( 36 ) യാണ് 3 കുപ്പി കളിലായി വില്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് സഹിതം പിടിയിലായത്. താനൂർ തെയ്യാല പരിസരങ്ങളിൽ ഹാഷിഷ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിനെതുടർന്നു താനൂർ ഡി വൈ എസ് പി എം ഐ ഷാജി താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തന്ത്രപരമായി തെയ്യാലയിൽ വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
ശേഷം പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ നിരവധി ആയുധങ്ങൾ , കത്തി ,വാൾ മാൻ കൊമ്പ് , മുളക് സ്പ്രേ എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് കഞ്ചാവ് എന്നിവ താനൂർ പരിസരങ്ങളിൽ സ്ഥിരമായി വില്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പിക്കു പുറമെ സി.ഐജീവൻ ജോർജ്, എസ് ഐ രാജു, എ എസ് ഐ ജയകൃഷ്ണൻ, എസ് സി പി ഒ സലേഷ്, സി പി ഒ മാരായ ജിനേഷ്, രാജേഷ്, ജിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.