ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം
ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 41.20കോടിയുടെ കൃഷിനാശം. 1117.14 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 7212 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 17.68 കോടി രൂപയുടെ കുലയ്ക്കാത്ത വാഴയും 15.48 കോടി രൂപയുടെ കുലച്ച വാഴകളുമാണ് നശിച്ചത്. 200 ഹെക്ടറിലെ വാഴയാണ് നശിച്ചുപോയത്. 3092 കര്‍ഷകരെ ഇത് ബാധിച്ചു. വാഴ കഴിഞ്ഞാല്‍ ഏറ്റവുധികം നഷ്ടമുണ്ടായത് നെല്‍ കര്‍ഷകര്‍ക്കാണ്. 442 കര്‍ഷകുടെ 375.56 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. ഇതോടെ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
209.5 ഹെക്ടര്‍ പച്ചക്കറിയും നശിച്ചപ്പോള്‍ 86.60 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 23 ലക്ഷം രൂപയുടെ കപ്പക്കൃഷിയും 12.18 ലക്ഷം രൂപയുടെ കവുങ്ങും 10.75 ലക്ഷം രൂപയുടെ എള്ളും മഴക്കെടുതിയില്‍ നശിച്ചു. 28 ലക്ഷം രൂപയുടെ റബ്ബറും 48 ലക്ഷം രൂപയുടെ തെങ്ങും ഒരുലക്ഷം രൂപയുടെ തെങ്ങിന്‍ തൈകളും നഷ്ടമായി. 15.25 ലക്ഷം രൂപയുടെ വെറ്റിലയും നശിച്ചിട്ടുണ്ട്. 14000 രൂപയുടെ മാങ്ങ, 7.20 ലക്ഷം രൂപയുടെ മറ്റ് പഴവര്‍ഗങ്ങള്‍, 3,77,000 രൂപയുടെ കുരുമുളക്, ഒരു ലക്ഷം രൂപയുടെ ധാന്യങ്ങള്‍, 109000 രൂപയുടെ ജാതി, 378000 രൂപയുടെ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ജില്ലയിലെ കൃഷിനാശത്തിന്റെ കണക്കില്‍ ഉള്‍പ്പെടുന്നു.