Fincat

എസ് എസ് എൽ സി ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെയും നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

1 st paragraph

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ 1 മുതൽ 19 വരേയും എസ്എസ്എൽസി മൂല്യനിർണം ജൂൺ 7 മുതൽ 25 വരേയും നടത്തും. മൂല്യ നിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്സിൻ നൽകും. മൂല്യനിർണയത്തിന് മുമ്പ് ഇത് പൂർത്തീകരിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ഇതുമായി ബന്ധപ്പെട്ട് കൂട്ടായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2nd paragraph

പി.എസ്.സി. അഡൈ്വസ് കാത്തിരിക്കുന്നവർക്ക് ഓൺലൈനായി നൽകുന്നത് പി.എസ്.സി. യുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.