ആന്ധ്രയില്‍ കൊവിഡിന് ‘അത്ഭുത’ ആയുര്‍വേദ മരുന്ന്; പഠന റിപോര്‍ട്ട് നല്‍കണമെന്ന് ഉപരാഷ്ട്രപതി

ഹൈദരാബാദ്: പരമ്പരാഗത ആയുര്‍വ്വേദ ചികിത്സകന്‍ കണ്ടെത്തിയതായി പറയുന്ന കൊവിഡിനുള്ള ‘അത്ഭുത’ ആയര്‍വേദ മരുന്ന് സംബന്ധിച്ച് പഠന റിപോര്‍ട്ട് നല്‍കണമെന്ന് ഉപരാഷ്ട്രപതിയും ആന്ധ്രാ സര്‍ക്കാറും.

ആന്ധ്രാപ്രദേശിലെ എസ്പിഎസ് നെല്ലൂര്‍ ജില്ലയില്‍ കൃഷ്ണപട്ടണത്തുള്ള ആയുര്‍വേദ ചികിത്സകനായ ബി. അനന്ദയ്യയാണ് മരുന്ന് നല്‍കുന്നത്. ഗ്രാമത്തിന്റെ സര്‍പഞ്ച് ആയിരുന്ന അനന്ദയ്യ, പിന്നീഡ് മണ്ഡല്‍ പരിഷദില്‍ അംഗവുമായിരുന്നു. ഏപ്രില്‍ 21 മുതലാണ് അനന്ദയ്യ മരുന്നുവിതരണം ആരംഭിച്ചത്.

ഈ മരുന്നിനെ കുറിച്ച് പഠനം നടത്താന്‍ എസ്.പി.എസ്. നെല്ലൂര്‍ സ്വദേശിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടും ഐ.സി.എം.ആര്‍.

എന്നാൽ ആദ്യം മരുന്ന് ഉപയോഗിച്ചവർ മൂന്നു ദിവസത്തിനു ശേഷം വീണ്ടും ഹോസ്പിറ്റലിൽ  അത്യാസന്ന നിലയിൽ ചികിത്സ തേടിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.