മംഗലം പഞ്ചായത്ത് വികസന സെമിനാർ നടത്തി.   കുടിവെള്ളം, ആരോഗ്യം . കൃഷി എന്നിവയ്ക്ക് മുൻഗണന.

കൂട്ടായി: മംഗലം പഞ്ചായത്തിന്റെ 2021-22 വർഷത്തേക്കുള്ള വികസന സെമിനാർ നടത്തി. ഓൺലൈനായി നടത്തിയ സെമിനാറിന്റെ ഉൽഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉൽഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സൈനുദീൻ മുഖ്യ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി അദ്ധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. ഇബ്രാഹിം കുട്ടി 2021-22 വർഷത്തെ കുടിവെള്ളം, ആരോഗ്യം, കൃഷി എന്നിവയ്ക്ക് മുൻഗണന കിയുള്ള 7 കോടി അടങ്കൽ വരുന്ന കരട് വികസന രേഖ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഫൈസൽ ഇടശ്ശേരി, ഇ. അഫ്സൽ : ബ്ലോക്ക് മെമ്പർമാരായ അനിത കണ്ണത്ത്, പീതാംബരൻ പട്ടത്തൂർ, ഫൗസിയ നാസർ, സലീന കെ.പി. പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ടി. റാഫി മാസ്റ്റർ, സി.എം.റംല ടീച്ചർ, മെമ്പർ നിഷ രാജീവ് എന്നിവർ ആശംസകൾ നേർന്നു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ സി.എം.ടി. സീതി ക്രോഡീകരണം നടത്തി. സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.