തിരൂര്‍ നഗരസഭയില്‍ അഗതികള്‍ക്കായി സംരക്ഷണ കേന്ദ്രം
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും കഴിയുന്ന ഭിക്ഷാടകര്‍ക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കുമായി നഗരസഭ പ്രത്യേക സംരക്ഷണ കേന്ദ്രം തുടങ്ങി. തിരൂര്‍ ജി.എം.യു.പി സ്‌കൂളിലാണ് ് സൗകര്യമൊരുക്കിയത്.
ഭിക്ഷാടകര്‍ക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കുമായി ഒരു നേരത്തെ ഭക്ഷണം അന്നാരയിലെ അധ്യാപക കുടുംബ കൂട്ടായ്മയായ പൂജ ഗ്രൂപ്പാണ് നല്‍കുന്നത്.
അധ്യാപകരായ ജോസ് മാത്യു, ബിന്ദുലാല്‍, ജോസ് സി. മാത്യു, ബിജു ജെയിംസ്, ബാബുരാജ് എന്നിവരുടെ കുടുംബങ്ങളാണ് ഭക്ഷണം വീട്ടില്‍ നിന്നും തയ്യാറാക്കി നല്‍കുന്നത്. അന്തേവാസികള്‍ക്ക് കിടക്കാനായുള്ള പായ എസ്.ടി.യു മത്സ്യത്തൊഴിലാളി വിഭാഗവും എത്തിച്ച് നല്‍കി.
അഗതികള്‍ക്കായൊരുക്കിയ പ്രത്യേക സംരക്ഷണ കേന്ദ്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമത്ത് സജ്‌ന, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സലാം മാസ്റ്റര്‍,
കൗണ്‍സിലര്‍മാരായ ബാവ ചെമ്പ്ര, ഷാനവാസ്, കെ.അബൂക്കര്‍, വി.പി.ഹാരിസ്, പി.കെ.കെ.തങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രമണ്യന്‍, എച്ച്.ഐ. ഖാലിദ്, എസ്.ടി.യു ഭാരവാഹികളായ വി.പി. ഹംസ അന്നാര, സി.ടി. ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.