പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി എടുക്കണം. ലോഹ്യ വിചാരവേദി.
എസ് സി എസ് ടി എന്നിവർക്ക് മാറ്റിവയ്ക്കുന്ന ജോലി പിൻവാതിൽ നിയമനം നടത്തി മറ്റു ജാതി മത വിഭാഗങ്ങൾ കയ്യിൽ ആകുന്നു.
മലപ്പുറം സംസ്ഥാനത്ത് കാലങ്ങളോളം പിന്നോക്കം നിൽക്കുന്ന 17 ശതമാനം വരുന്ന പട്ടികജാതി പട്ടികവർഗ്ഗം വിഭാഗത്തിന് മുന്നേറുന്നതിന് വേണ്ട നടപടികൾ ഏറ്റെടുക്കുന്നത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ പരാജയപ്പെടുകയാണ്. ഓരോ സർക്കാർ വരുമ്പോഴും ഈ വിഭാഗത്തിൽ പെട്ടവരാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. ഇതിൽ മാറ്റം വന്നത് 1977ൽ മുഖ്യമന്ത്രി കെ കരുണാകരൻ മാത്രമാണ് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അന്ന് കുറെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 25 വർഷം മുൻപേ ഇപ്പോൾ വകുപ്പ് ഏറ്റെടുത്ത മന്ത്രി കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നു പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് വിഭാഗത്തിന് ബജറ്റിൽ മാറ്റിവയ്ക്കുന്ന കോടിക്കണക്കിനു രൂപ ചിലവാക്കാതെ വകമാറ്റി ചിലവാക്കുന്നു. എസ് സി എസ് ടി എന്നിവർക്ക് മാറ്റിവയ്ക്കുന്ന ജോലി പിൻവാതിൽ നിയമനം നടത്തി മറ്റു ജാതി മത വിഭാഗങ്ങൾ കയ്യിൽ ആകുന്നു. ഈ വർഗ്ഗത്തിൽ സർക്കാർ ജോലിയിൽ ചെറിയ ഒരു വിഭാഗമേ ഉള്ളൂ. അധിക കുടുംബങ്ങളും കൂലിപ്പണിയെടുത്താണ് നിത്യ ജീവിതം കഴിയുന്നത്. ഈ വിഭാഗത്തിന് ഗൾഫ് രാജ്യങ്ങളിൽ ജോലിയോ ബിസിനസോ ഇല്ല. സംസ്ഥാനത്തു വ്യവസായങ്ങളും കച്ചവടങ്ങളും വേണ്ടപ്പെട്ട രീതിയിൽ ഇല്ല. ഇന്നും ഉൾ നാടുകളിലും വന മേഖലകളിലും വെളിച്ചവും വെള്ളവും കിട്ടാതെ അനവധി കുടുംബങ്ങൾ താമസിക്കുന്നു. ഈ കാലയളവിൽ ഈ വകുപ്പിന്റെ തലപ്പത്ത് രണ്ട് എസ് സി വിഭാഗത്തിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. അന്ന് കുറെ അനുകൂല്യങ്ങൾ ദളിത് വിഭാഗത്തിന് കിട്ടിയിരുന്നു. കഷ്ടത അനുഭവിക്കുന്ന ദളിത് വിഭാഗത്തിന് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത കേരളത്തിലെ പ്രഗൽഭനായ മുഖ്യമന്ത്രി പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് ഏറ്റെടുത്തു കേരളത്തിൽ ഇവരുടെ ജീവിത രീതി ഉയർച്ചയിലേക്ക് കൊണ്ടുവരണമെന്ന് ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ് സി ടി രാജു ആവശ്യപ്പെട്ടു. ഈ വിഭാഗത്തിൽ 70% ഇടതുപക്ഷ മുന്നണിയുടെ കൂടെ നിൽക്കുന്നവരാണ്. ഇവരെ വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസവും ജോലിയും കിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർക്ക് അർഹതപ്പെട്ട സർക്കാർ ജോലികളും മറ്റു ആനുകൂല്യങ്ങളും നൽകി ദളിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു. ലോഹ്യ വിചാരവേദി ജില്ലാ കമ്മിറ്റിയിൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുന്നതിന്നു യോഗം സി ടി രാജു വിനെ ചുമതലപ്പെടുത്തി. സെക്രട്ടറി ഷെരീഫ് പാറക്കൽ, കേശവ നമ്പീശൻ, ചുങ്കത്ത് അലവി, നജീദ് ബാബു, പി കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.