തിരൂർ ജില്ലാ ആശുപത്രിയിൽ ശ്രവ പരിശോധന ആരംഭിക്കണം
തിരൂർ: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ ശ്രവ പരിശോധന സൗകര്യം തിരൂർ ജില്ലാ ആസ്പത്രിയിൽ ഒരുക്കണമെന്നും, മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി വാക്സിനേഷൻ നൽകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ശ്രവ പരിശോധനക്ക് നിലവിൽ ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രമാണ് സൗകര്യമുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ തിരൂരിൽ കൂടി ഇതിനുള്ള സൗകര്യം ഒരുക്കിയാൽ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കിലുള്ളവർക്ക് കൂടി അതിൻ്റെ പ്രയോജനം ലഭിക്കും. ഇപ്പോൾ ശ്രവ പരിശോധഫലം ലഭിക്കാൻ സമയം വൈകുന്നത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. തിരൂർ ജില്ലാ ആസ്പത്രിയിൽ പരിശോധനക്കുള്ള ലാബ് സൗകര്യവും സ്റ്റാഫിനേയും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.