കൊവിഡ് രോഗികളുടെ സാമൂഹിക അടുക്കളയ്ക്കായി ചെക്ക് കൈമാറി ആകാശ്

മലപ്പുറം: മലപ്പുറം നഗരസഭയുടെ സാമൂഹിക അടുക്കളിയില്‍ മൂന്നുനേരം ഭക്ഷണം നല്‍കാനുള്ള ചെക്ക് കൈമാറി പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ് ലിമിറ്റഡ്.

മുന്‍സിപ്പാലിറ്റിയിലെ കൊവിഡ് രോഗികള്‍ക്ക് മൂന്നു നേരം ഭക്ഷണത്തിനായുള്ള 200 പായ്ക്കറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള തുകയാണ് കൈമാറിയത്. മലപ്പുറം മുന്‍സിപ്പാലിറ്റിയും സഹകരണ ആശുപത്രിയും ചേര്‍ന്നാണ് സാമൂഹിക അടുക്കള നടത്തുന്നത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി കമ്യൂണിറ്റി കിച്ചന്‍ സേവ ഉദ്ഘാടനം ചെയ്തു. ആകാശ് ഇന്‍്സ്റ്റിറ്റിയൂട്ട് ബ്രാഞ്ച് മേധാവി അഭിജിത്ത് ചെക്ക് കൈമാറി. ഈ പരീക്ഷണകാലത്ത് പ്രയാസപ്പെടു ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ് ലിമിറ്റഡ് മാനെജിങ് ഡയരക്റ്റര്‍ ആകാശ് ചൗധരി പറഞ്ഞു. സംസ്ഥാനത്ത് ആകാശ് ബ്രാഞ്ചുകളുള്ള മറ്റിടങ്ങിലും ഇത്തരത്തില്‍ സാമൂഹിക അടുക്കളയ്ക്കായി മൊത്തം 12 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ കൈമാറുന്നുണ്ട്.