ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം:കെട്ടിട ഉടമകള്‍

മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും പ്രതിസന്ധിയിലും ആയതിനാല്‍ ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതി ഒഴിവാക്കുക, വീടുകള്‍ക്കുള്ള ലക് ഷ്യറി ടാക്‌സ് വര്‍ധന പിന്‍വലിക്കുക, ക്വാറന്റെയിന് വിട്ടുനല്‍കിയ കെട്ടിടത്തിന്റെ വാടക ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം  ജില്ലാകമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ്അഡ്വ: യു.എ. ലത്തീഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അച്ചമ്പാട്ട് വീരാന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഫക്രുദ്ദിന്‍ തങ്ങള്‍, ട്രഷറര്‍ , വരിക്കോടന്‍ അബ്ദുറഹി മാന്‍ ഹാജി, സലിം കാരാട്,മാനു മഞ്ചേരി, അവുലന്‍ അബ്ദുള്ള മഞ്ചേരി ,ചേക്കുപ്പ കാദര്‍, . അലി വാഴക്കാട്, അലി തിരുനാവായ, കുഞ്ഞാപ്പമേലാറ്റൂര്‍, ഇണ്ണി പോക്കര്‍ കാരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.