കോവിഡ് വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം : വ്യാപാരി വ്യവസായി യൂത്ത് വിംഗ്

മലപ്പുറം : കോവിഡിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസമായി സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോട് സഹകരിച്ച് മുന്നോട്ടു പോകുന്ന വ്യാപാരി സമൂഹം തുടര്‍ന്ന് കച്ചവട രംഗത്തേക്ക് തിരിച്ച് വരുമ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം .വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാര സമൂഹം ഏറ്റവും കൂടുതല്‍ പൊതു ജനങ്ങളുമായി ഇടപഴകുന്ന വിഭാഗം എന്ന നിലക്കും വാക്‌സിന്‍ മുന്‍ഗണന നല്‍കണം അതോടൊപ്പം ജനസംഖ്യക്കനുസരിച്ചുള്ള കോവിഡ് വാക്‌സിന്‍ മലപ്പുറം ജില്ലക്ക് അനുവദിക്കണം എന്നും വ്യാപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റ് യോഗം ആവശ്യപെട്ടു .യോഗത്തില്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍, ജനറല്‍ സെക്രട്ടറി ഷാജഹാന്‍ വളാഞ്ചേരി, ട്രഷറര്‍ ഫൈസല്‍ ചേലേടത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബൈനേഷ് എടപ്പാള്‍, ഗഫാര്‍മലപ്പുറം, ഷബീര്‍മാഞ്ഞമ്പ്ര, ഷബീബ് തിരൂര്‍, നൗഫല്‍ എടക്കര,നിസാര്‍ കോട്ടക്കല്‍, റഷീദലി ടി.കെ, മുജീബ് രാജധാനി, മുനീര്‍ കോട്ടക്കല്‍, യാസര്‍വേങ്ങര, ഷൗക്കത്ത് പരപ്പനങ്ങാടി, അനീസ് ചുണ്ടക്കാടന്‍ ,മമ്മദ് മേലാറ്റൂര്‍, മുനീര്‍ അമരംമ്പലം എന്നിവര്‍ സംസാരിച്ചു.