രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഡല്‍ഹി: രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വീഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോല്‍ഗ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. ലൈസന്‍സ് നേടാന്‍ അവസരം നല്‍കിയാകും നടപടി സ്വീകരിക്കുക എന്നാണ് വിവരം. ലൈസന്‍സിംഗ് സംവിധാനം തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അഭിപ്രായം ആരാഞ്ഞു.

സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ചുരുങ്ങിയത് ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തികരിക്കുന്ന കാലയളവ് വരെയെങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഇത് ഉണ്ടാക്കുക