പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ചൊവ്വാഴ്ച രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു- എസ്ഡിപിഐ
തിരൂര്‍ : ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ നിന്നുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ, മലപ്പുറം ജില്ല എസ്ഡിപിഐ സെക്രട്ടറി ad:കെസി നസീര്‍ ശക്തമായി അപലപിച്ചു.
രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍, അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും കെ സി നസീര്‍ പ്രസ്താവിച്ചു.
രാജ്യം ഭരിക്കാന്‍ തങ്ങള്‍ അയോഗ്യരും, കഴിവുകെട്ടവരും, അനര്‍ഹരുമാണെന്ന് ബിജെപി സര്‍ക്കാര്‍ സ്വയം തെളിയിച്ചുകഴിഞ്ഞു. എല്ലാ തലത്തിലും വന്‍പരാജയമാണ് ഈ സര്‍ക്കാറിനുണ്ടായിട്ടുള്ളത് .വര്‍ഗീയ വിദ്വേഷം കത്തിച്ചും, മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം പൗരന്മാരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് വാഗ്ദാനവും നല്‍കികൊണ്ടും, ഒരു മത വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ തകര്‍ത്ത് അവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന് ഉറപ്പു നല്‍കിയുമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
കോവിഡ് മഹാമാരി രാജ്യത്താകെ നാശം വിതച്ചുകൊണ്ടിരിക്കുന്നു. മഹാമാരി ബാധിതരായ രോഗികള്‍ക്ക് അവശ്യമായ ആരോഗ്യപരിചരണ സൗകര്യങ്ങള്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ പൂർണമായി പരാചയപെടുകയും, ശ്വാസതടസ്സം നേരിടുന്ന കോവിഡ് രോഗികള്‍ക്ക് മതിയായ ഓക്‌സിജന്‍ നൽകാൻ വാക്‌സിന്‍ ലഭിക്കുന്നുമില്ല . മൃതശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവ പുഴകളിലേക്ക് വലിച്ചെറിയുന്നു. ദരിദ്ര ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് പോലും സഹായം സ്വീകരിക്കേണ്ടി വരുന്ന അപമാനകരമായ അവസ്ഥയിലേക്ക് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി
ജൂണ്‍ ഒന്നിന് SDPI നടത്തുന്ന രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂർ മണ്ഡലം വീടുകളിൽ നടത്തിയ സമര പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തെ യഥാര്‍ത്ഥ പൗരന്മാര്‍ തങ്ങളുടെ ജീവനു നേരെ കടുത്ത വെല്ലുവിളികള്‍ നേരിടുകയും, മഹാമാരിയെ അതിജീവിക്കാന്‍ കഷ്ട്ടപ്പെടുകയും ചെയ്യുമ്പോള്‍, പഴമൊഴിയിലെ നീറോയെ പോലെ മോഡി വീണവായിക്കുകയാണ്
ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാജയം മൂടിവെക്കാന്‍ പൗരത്വം പോലുള്ള വിവാദ വിഷയങ്ങള്‍ കുത്തിപ്പൊക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിഹാസ്യമായ ശ്രമങ്ങള്‍ക്കെതിരെ 2021 ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതിന്റെ ഭാഗമായുള്ള തിരൂര്‍ മണ്ഡലം തല പരിപാടിയുടെ ഉദ്ഘാടനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
cp. മുഹമ്മദ് അലി, നജീബ് തിരൂർ, ഹംസ അന്നാര, അൻവർ നിറമരുതൂർ, റസാക്ക് കല്ലൻ, മൻസൂർ മാസ്റ്റർ, മുനീർ വൈലത്തൂർ, ഇബ്രാഹിം പുത്തു തോട്ടിൽ എന്നിവർ സംസാരിച്ചു.