കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കണം; എൽ ഡി എഫ്

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കണമെന്ന് നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു .

 

സുതാര്യമായി നടക്കേണ്ട കോവിഡ് വാക്സിനേഷന് പകരം മുസ്ലീം ലീഗ് ഓഫീസിൽ നിന്നും നൽകുന്ന ടോക്കൺ ഉപയോഗിച്ച് സ്വന്തക്കാർക്ക് മാത്രം വാക്സിൻ നൽകാനുള്ള നീക്കം അംഗീകരിക്കാനാവില്ല.മണിക്കൂറുകൾ പരിശ്രമിച്ചിട്ടാണ് പലർക്കും ഓൺലൈൻ ബുക്കിംഗ് ലഭിക്കുന്നത്. ബുക്കിംഗ് ലഭിച്ചവർ ടൗൺ ഹാളിലെത്തി മഴയത്തും പെയിലത്തും മണിക്കൂറുകൾ കാത്തു നിന്നിട്ടും വാക്സിൻ ലഭിക്കാതെ തിരിച്ചു പോകുമ്പോഴാണ് ലീഗുകാർ നൽകുന്ന ടോക്കനുമായി വാക്സിൻ എടുത്ത വിവരം പുറത്തുവന്നത്.കഴിഞ്ഞ മെയ് 18, 19 തിയ്യതികളിൽ നടന്ന വാക്സിത്തിനിടയായിരുന്നു. രോഗഭീതി വകവെക്കാതെ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് ഇതുവരെ വാക്സിൻ ലഭിച്ചിട്ടുമില്ല. ഇത് ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് വാക്സിൻ വിതരണ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും വാക്സിനേഷന് കാര്യക്ഷമമായ സംവിധാനം ഒരുക്കണമെന്നും വാർഡ്തലത്തിൽ വാക്സിനേഷൻ നടത്താൻ സംവിധാനം ഒരുക്കണം.

കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ഭരണ സമിതി തയ്യാറാകുന്നില്ല.സി എഫ് എൽടിസി, അഗതി ഷെൽട്ടർ, സമൂഹ അടുക്കള എന്നിവ തുടങ്ങാൻ ആവശ്യമുയർന്നിട്ടും നഗരസഭ തയ്യാറായില്ല. രോഗവ്യാപനം തീവ്രമായ ശേഷമാണ് ഒരു പേരിൽ മാത്രമായി സി എഫ് എൽ ടി സി യും ഷെൽട്ടറുo ആരംഭിച്ചത്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടിട്ടും ലീഗ് നിയന്ത്രണത്തിലുള്ള പോളിടെക്നിക്കും സഹകരണ ആശുപത്രിയും വിട്ടു നൽകിയില്ല. കോവിഡ് പ്രതിരോധത്തിൻ്റെ മുഖ്യ കേന്ദ്രമായ നഗരസഭാ ഓഫീസ് രാഷ്ടീയവൽക്കരിക്കുകയാണ് ഭരണസമിതി ശ്രമിക്കുന്നത്. കോവിഡ് കാലത്ത് പാലിക്കുന്ന സംയമന സാധ്യത യായി ഉപയോഗിക്കരുതെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. സ്റ്റാൻറിo ഗ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഗിരീഷ്, കൗൺസിലർമാരായ വി നന്ദൻ, എം വി അനിത, സി നജീബുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.