ലക്ഷദ്വീപിന്‌ എതിരെയുള്ള നടപടിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരൂർ : ലക്ഷദ്വീപിന്‌ എതിരെയുള്ള BJP സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു SDPI തിരൂർ മണ്ഡലം കമ്മറ്റി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും, പ്രധാന ടൗണുകളിലും, ഗ്രാമങ്ങളിലും, ഭവനങ്ങളിലും നിൽപ്പ് സമരം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി SDPI ജില്ലാ വൈ :പ്രസിഡന്റ്‌ മുസ്തഫ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജനിച്ച മണ്ണിൽ ഒരു ജനതയെ മുഴുവനുമായി അഭയാർത്ഥികളാക്കി മാറ്റാനുള്ള സംഘപരിവാരതിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണന്നും ഉത്ഘാടന പ്രസംഗത്തിൽ മുസ്തഫ മാസ്റ്റർ പറഞ്ഞു.

ഫാഷിസ്റ്റ് -കോർപ്പറേറ്റ് ദല്ലാൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെ തിരിച്ചു വിളിക്കുക, ദ്വീപിലെ ജനവിരുദ്ധ പരിഷ്‌ക്കാരങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും,

ദേശ വിരുദ്ധ ശക്ത്തികളായ ആർ എസ് എസ്സിന്റെ കിരാതമായ നടപടികളെ ചെറുത്തു തോൽപ്പിക്കാൻ പരിധിക്കുള്ളിൽ നിന്ന് പൊരുതുന്ന ലക്ഷദ്വീപ് ജനതയുടെ കൂടെ നിലകൊള്ളുമെന്നും നിയമപരമായും, ജനഅത്യാപത്യപരമായും അവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളിൽ അവർക്കൊപ്പം അണി നിരക്കുമെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകർ എന്ന നിലയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

തിരൂർ മണ്ഡലം പ്രസിഡന്റ്‌ cp മുഹമ്മദ്‌ അലി, സെക്രെട്ടറി നജീബ് തിരൂർ, ഹംസ അന്നാര, മൻസൂർ മാസ്റ്റർ, മുനീർ, ഷാഫി സബ്ക, എന്നിവർ സംസാരിച്ചു.