പ്രവാസികളുടെ വിസ കാലാവധിയിൽ ആശങ്ക വേണ്ടെന്ന് കോൺസുൽ ജനറൽ

ദുബൈ : യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.

ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു..