Fincat

വളയാര്‍ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥ വിളയാട്ടം കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയുന്നു

മലപ്പുറം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ കന്നുകാലികളെ കയറ്റിവരുന്ന വാഹനങ്ങള്‍ തടയുന്നു. കഴിഞ്ഞ ദിവസം വരെ കന്നുകാലികളെ കൊണ്ടുവന്നിരുന്നു. ജൂണ്‍ 4 മുതല്‍ കന്നുകാലികളെ ചെക്ക് പോസ്റ്റ് വഴി കടത്തി വിടേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നാം തിയ്യതി രാത്രി മുതല്‍ ഇന്നുവരെയും വരെയും കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

1 st paragraph

മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകളില്‍ വില്‍ക്കാന്‍ വാഹനത്തില്‍ കൊണ്ടുവരുന്ന കന്നുകാലികളെ തടയുന്ന പ്രവണതയില്‍ ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ഭാരവാഹികള്‍ പ്രതിഷേധിച്ചു.

2nd paragraph

കന്നുകാലി ചന്തകളെ നിര്‍ജ്ജീവമാക്കാനേ ഇത് ഉപകരിക്കുകയുള്ളുവെന്ന് യോഗം വിലയിരുത്തി. ജില്ലാ ജന. സെക്രട്ടറി ഖാലിദ് മഞ്ചേരി, പ്രസിഡന്റ്, ബഷീര്‍ വണ്ടൂര്‍ ശിഹാബ് കുരിക്കള്‍, നാസര്‍ പാറപ്പുറത്ത്, അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍ സംസാരിച്ചു.